ഒമാൻ: മാലിദ്വീപിലേക്കുള്ള സർവീസുകൾ ജൂൺ 24 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ

Oman

മാലിദ്വീപിലേക്കുള്ള സർവീസുകൾ 2023 ജൂൺ 24 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ അറിയിച്ചു. 2023 മെയ് 30-നാണ് ഒമാൻ എയർ ഇക്കാര്യം അറിയിച്ചത്.

വേനൽ അവധിക്കാലത്തെ തിരക്ക് കണക്കിലെടുത്ത് മോസ്‌കോ, ബാങ്കോക്ക്, ഇസ്താൻബുൾ, കുലാലംപുർ എന്നിവിടങ്ങളിലേക്ക് കൂടുതൽ വിമാനസർവീസുകൾ നടത്തുമെന്നും ഒമാൻ എയർ അറിയിച്ചിട്ടുണ്ട്.