കൊറോണാ വൈറസ് വ്യാപനം കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ഒമാനിലെ പത്രങ്ങൾ, മാസികകൾ, മറ്റു ആനുകാലിക പ്രസിദ്ധീകരണങ്ങൾ എന്നിവയുടെ അച്ചടിയും, വിതരണവും, വിൽപ്പനയും മാർച്ച് 23 മുതൽ നിർത്തിവെക്കുന്നു. ഇത് കൂടാതെ പൊതു ഓഫീസുകളിലെ ജീവനക്കാരുടെ എണ്ണത്തിൽ 30 ശതമാനം പേരോട് മാത്രം ജോലിക്കായി എത്തുന്നതിനും ബാക്കിയുള്ളവർക്ക് വീടുകളിൽ നിന്ന് ജോലികൾ ചെയ്യുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഒമാനിലെ കൊറോണാ വൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട ഉന്നതാധികാര സമിതിയാണ് ഈ തീരുമാനങ്ങൾ കൈക്കൊണ്ടത്.
പൊതുഇടങ്ങളിൽ ആളുകൾ ഒത്തുചേരുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സാധ്യമായ എല്ലാ സേവനങ്ങളും ഓൺലൈനിലൂടെ നൽകാനും നിർദ്ദേശമുണ്ട്.