യു എ ഇ: അടിയന്തിര ഘട്ടങ്ങളിൽ പുറത്തു പോകുമ്പോൾ കഴിയുന്നതും സ്വന്തം വാഹനങ്ങൾ ഉപയോഗിക്കുക

GCC News

അടിയന്തിര ആവശ്യങ്ങൾക്കായി വീടുകളിൽ നിന്ന് പുറത്ത് പോകേണ്ടിവരുന്നവർ കഴിയുന്നതും സ്വന്തം വാഹനങ്ങൾ ഉപയോഗിക്കാൻ അധികൃതർ ആവശ്യപ്പെട്ടു.

മാർച്ച് 23 മുതൽ ജനങ്ങളോട് വീടുകളിൽ തുടരാനും തീർത്തും ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിൽ മാത്രം പൊതുഇടങ്ങളിലേക്കിറങ്ങാനും ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചിരുന്നു.

ഇത്തരം സന്ദർഭങ്ങളിൽ ഒരു വാഹനത്തിൽ മൂന്നിൽകൂടുതൽ പേർ സഞ്ചരിക്കരുത് എന്നും നിർബന്ധമായും സാമൂഹിക അകലം പാലിക്കുന്നതിന്റെ നിർദ്ദേശങ്ങൾ അനുസരിക്കാനും അധികാരികൾ ആവശ്യപ്പെട്ടിട്ടുണ്ട്. കൊറോണാ വൈറസിന്റെ സമൂഹ വ്യാപനം തടയുന്നതിനായാണ് ഈ നിയന്ത്രണങ്ങൾ.