ഒമാൻ: ബർഖയിലെ അൽ സലാഹ മേഖലയിൽ രണ്ടാഴ്ച്ചത്തേക്ക് ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തി

GCC News

അൽ ബതീന ഹൈവേയിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി ബർഖയിൽ രണ്ടാഴ്ച്ചത്തേക്ക് ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തിയതായി ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി അറിയിച്ചു. 2023 ജൂൺ 7-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഈ റോഡിൽ ബർഖയിലെ അൽ സലാഹ മേഖലയിൽ ഒരു ലെയിൻ അടച്ച് കൊണ്ടാണ് ഈ നിയന്ത്രണം. റോയൽ ഒമാൻ പോലീസുമായി ചേർന്നാണ് മന്ത്രാലയം ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്.

രണ്ടാഴ്ച്ചത്തേക്ക് ദിനവും (വ്യാഴം, ശനി ദിനങ്ങൾ ഒഴികെ) രാവിലെ 5 മണിമുതൽ വൈകീട്ട് 5 മണിവരെയാണ് ഈ നിയന്ത്രണം