സൗദി അറേബ്യയിൽ 51 പേർക്ക് കൂടി COVID-19 കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. ഇതോടെ സൗദിയിൽ കൊറോണാ വൈറസ് ബാധിച്ചവരുടെ എണ്ണം 562 ആയി.
നിലവിൽ രോഗം സ്ഥിരീകരിച്ചവരിൽ 25 പേർ വിദേശരാജ്യങ്ങളിൽ നിന്ന് വന്നവരും ബാക്കിയുള്ളവർ മുൻപ് രോഗം ബാധിച്ചവരുടെ ഇടപഴകിയവരുമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതുവരെ സൗദിയിൽ 19 പേർക്ക് രോഗം പൂർണ്ണമായും ഭേദമായിട്ടുണ്ട്.