യു എ ഇ: പതിനെട്ടാമത് ദുബായ് എയർഷോ നവംബർ 13-ന് ആരംഭിക്കും

featured UAE

ദുബായ് എയർഷോയുടെ പതിനെട്ടാമത് പതിപ്പ് 2023 നവംബർ 13-ന് ആരംഭിക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. 2023 ഓഗസ്റ്റ് 8-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

2023 നവംബർ 13 മുതൽ നവംബർ 17 വരെയാണ് പതിനെട്ടാമത് ദുബായ് എയർഷോ സംഘടിപ്പിക്കുന്നത്. ദുബായ് വേൾഡ് സെന്ററിലെ ദുബായ് എയർഷോ വേദിയിൽ വെച്ചാണ് ഈ വ്യോമപ്രദർശനം സംഘടിപ്പിക്കുന്നത്.

വ്യോമയാന മേഖലയിൽ ആഗോളതലത്തിൽ തന്നെ പ്രധാനപ്പെട്ട ഒരു എയർഷോ ആണ് ദുബായ് എയർഷോ. ദുബായ് എയർപോർട്ട്സ്, ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി, യു എ ഇ പ്രതിരോധ മന്ത്രാലയം, ദുബായ് ഏവിയേഷൻ എൻജിനീയറിങ്ങ് പ്രോജെക്റ്റ്സ്, യു എ ഇ സ്പേസ് ഏജൻസി തുടങ്ങിയവരുടെ പിന്തുണയോടെയാണ് ദുബായ് എയർഷോ സംഘടിപ്പിക്കുന്നത്.

സന്ദർശകർക്ക് വ്യോമയാന മേഖലയിൽ നിന്നുള്ള അതിനൂതന സാങ്കേതികവിദ്യകൾ, പുത്തൻ ആശയങ്ങൾ മുതലായവ അടുത്തറിയുന്നതിന് ദുബായ് എയർഷോ അവസരമൊരുക്കുന്നു.

Cover Image: File Photo from WAM.