യു എ ഇയിൽ 50 പേർക്ക് കൂടി COVID-19

GCC News

രാജ്യത്ത് 50 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി യു എ ഇ ആരോഗ്യ മന്ത്രാലയം മാർച്ച് 24, ചൊവാഴ്ച്ച അറിയിച്ചു. ഇതോടെ യു എ ഇയിലെ കൊറോണാ വൈറസ് ബാധിതരുടെ എണ്ണം 248 ആയിട്ടുണ്ട്. നാലുപേർ ആരോഗ്യം വീണ്ടെടുത്തതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് രോഗം ഭേദമായവരുടെ എണ്ണം 45 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരെല്ലാം മുൻപ് രോഗബാധ കണ്ടെത്തിയവരുമായി ഇടപഴകിയവരോ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരോ ആണെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു. ഇതിൽ 6 ഇന്ത്യാക്കാരുമുണ്ട്. നിലവിൽ ഇവരുടെയെല്ലാം ആരോഗ്യ സ്ഥിതി തൃപ്തികരമാണ്.