രാജ്യത്തെ പ്രവാസി ഇന്ത്യക്കാർക്ക് കോൺസുലാർ, വിസാ സേവനങ്ങൾക്കുള്ള സമയം മുൻകൂട്ടി ബുക്ക് ചെയ്യുന്നതിന് സഹായിക്കുന്ന ഒരു പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കിയതായി ബഹ്റൈനിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇന്ത്യൻ എംബസിയിൽ നിന്നും, ‘IVS Global ‘ സേവനകേന്ദ്രത്തിൽ നിന്നുമുള്ള അപ്പോയ്ന്റ്മെന്റുകൾ എളുപ്പത്തിൽ ലഭിക്കുന്നതിന് ഈ ആപ്പ് സഹായകമാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
2023 ഓഗസ്റ്റ് 25-ന് നിയുക്ത അംബാസഡർ H.E. വിനോദ് കുര്യൻ ജേക്കബിന്റെ അധ്യക്ഷതയിൽ എംബസി സംഘടിപ്പിച്ച ഓപ്പൺ ഹൗസിലാണ് ഈ ആപ്പ് അവതരിപ്പിച്ചത്. ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, മലയാളം എന്നീ ഭാഷകളിൽ ഒരുക്കിയ ഈ ഓപ്പൺ ഹൗസിൽ എഴുപത്തഞ്ചിലധികം ഇന്ത്യക്കാർ പങ്കെടുത്തു.
‘EoIBh Connect’ എന്ന ഈ ആപ്പ് ഉപയോഗിച്ച് കൊണ്ട് ബഹ്റൈനിലെ പ്രവാസി ഇന്ത്യക്കാർക്ക് എംബസിയിൽ നിന്നും, ‘IVS Global ‘ സേവനകേന്ദ്രത്തിൽ നിന്നും വിവിധ കോൺസുലാർ, വിസ സേവനങ്ങൾക്കുള്ള ഓൺലൈൻ അപ്പോയ്ന്റ്മെന്റുകൾ നേടാമെന്ന് അംബാസഡർ ഈ ഓപ്പൺ ഹൗസിൽ വെച്ച് വ്യക്തമാക്കി. ഈ ആപ്പ് ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കാൻ അദ്ദേഹം ബഹ്റൈനിലെ പ്രവാസി ഇന്ത്യക്കാരോട് ആഹ്വാനം ചെയ്തു.
Cover Image: Indian Embassy in Bahrain.