അബുദാബി ട്രാവൽ ആൻഡ് ടൂറിസം വീക്ക് സെപ്റ്റംബർ 25-ന് ആരംഭിക്കും

GCC News

അബുദാബി ട്രാവൽ ആൻഡ് ടൂറിസം വീക്കിന്റെ ആദ്യ പതിപ്പ് 2023 സെപ്റ്റംബർ 25-ന് ആരംഭിക്കും. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

അബുദാബി കൾച്ചർ ആൻഡ് ടൂറിസം വകുപ്പാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. 2023 സെപ്റ്റംബർ 25-ന് ആരംഭിക്കുന്ന അബുദാബി ട്രാവൽ ആൻഡ് ടൂറിസം വീക്ക് സെപ്റ്റംബർ 30 വരെ നീണ്ട് നിൽക്കും.

എമിറേറ്റിലെ ടൂറിസം വികസനത്തിന് ശക്തി പകരുന്നതാണ് അബുദാബി ട്രാവൽ ആൻഡ് ടൂറിസം വീക്ക്. ഒരു ടൂറിസം കേന്ദ്രം എന്ന നിലയിൽ അബുദാബിയ്ക്ക് ആഗോളതലത്തിൽ തന്നെയുള്ള പ്രാധാന്യം എടുത്ത് കാട്ടുന്നതാണ് ഈ പരിപാടി.

സിറ്റി ടൂറിസം ബ്രീഫിങ്ങ്, ഫ്യുച്ചർ ഹോസ്പിറ്റാലിറ്റി സമ്മിറ്റ്, അബുദാബി ബിസിനസ് ഇവന്റസ്‌ ഫോറം, അബുദാബി വെഡിങ്ങ് ഷോ എന്നിങ്ങനെ നാല് മേഖലകളിലായാണ് ഈ മേള സംഘടിപ്പിക്കുന്നത്.

Cover Image: WAM.