രാജ്യത്തെ തൊഴിൽ നിയമങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട് ഒമാനിൽ ഈ വർഷം ആദ്യ പകുതിയിൽ മൂവായിരത്തോളം പ്രവാസികളെ നാട് കടത്തി. 2026 ഓഗസ്റ്റ് 10-നാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
بالأرقام والإحصائيات.. هكذا نسهم في تنظيم سوق العمل وضمان حقوق الجميع.
— وزارة العمل -سلطنة عُمان (@Labour_OMAN) August 10, 2026
جانب من الملخص التنفيذي لنتائج الزيارات التفتيشية خلال النصف الأول من عام 2026م.#معاً_ننجز_بأمان
#وزارة_العمل pic.twitter.com/uNcq7S5B7k
2026-ന്റെ ആദ്യ പകുതിയിൽ ഒമാനിൽ പ്രവാസി തൊഴിലാളികളുമായി ബന്ധപ്പെട്ട ആകെ 11172 നിയമലംഘനങ്ങളാണ് രേഖപ്പെടുത്തിയത്. ഈ വർഷം ആദ്യ പകുതിയിൽ രാജ്യത്തുടനീളം നടത്തിയ 6707 പരിശോധനാ സന്ദർശനങ്ങളിലാണ് ഈ നിയമലംഘനങ്ങൾ കണ്ടെത്തിയത്.
ഇതിൽ 4680 കേസുകൾ തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷനിലേക്ക് ശുപാർശ ചെയ്തിട്ടുണ്ട്. ഈ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് 2944 പ്രവാസി തൊഴിലാളികളെ ഒമാനിൽ നിന്ന് നാട് കടത്തിയിട്ടുണ്ട്.

