അബുദാബി ഇന്റർനാഷണൽ പെട്രോളിയം എക്സിബിഷൻ ആൻഡ് കോൺഫറൻസ് 2023-ന് തുടക്കമായി

GCC News

ഈ വർഷത്തെ അബുദാബി ഇന്റർനാഷണൽ പെട്രോളിയം എക്സിബിഷൻ ആൻഡ് കോൺഫറൻസ് (ADIPEC) യു എ ഇ വൈസ് പ്രസിഡന്റും, ഡെപ്യൂട്ടി പ്രധാനമന്ത്രിയും, പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ H.H. ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ 2023 ഒക്ടോബർ 2-ന് ഉദ്ഘാടനം ചെയ്തു. ADIPEC-ന്റെ മുപ്പത്തഞ്ചാം പതിപ്പാണ് ഈ വർഷം നടക്കുന്നത്.

ദി ഓയിൽ ആൻഡ് ഗ്യാസ് ഹോൾഡിങ്ങ് കമ്പനി ചെയർമാൻ H.H. ഷെയ്ഖ് നാസ്സർ ബിൻ ഹമദ് അൽ ഖലീഫ, യു എ ഇ മിനിസ്റ്റർ ഓഫ് ടോളറൻസ് ആൻഡ് കോഎക്‌സിസ്റ്റൻസ് H.H. ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, എനർജി ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ മിനിസ്റ്റർ സുഹൈൽ ബിൻ മുഹമ്മദ് അൽ മസ്റൂഇ, മിനിസ്റ്റർ ഓഫ് ഇൻഡസ്ട്രി ആൻഡ് അഡ്വാൻസ്ഡ് ടെക്‌നോളജി ഡോ. സുൽത്താൻ ബിൻ അഹ്‌മദ്‌ അൽ ജാബിർ, മറ്റു മന്ത്രിമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

Source: WAM.
Source: WAM.

‘ഡീകാർബോനൈസിംഗ്. ഫാസ്റ്റർ. റ്റുഗെതെർ.’ എന്ന ആശയത്തിലൂന്നിയാണ് ഇത്തവണത്തെ ADIPEC സംഘടിപ്പിക്കുന്നത്. അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ നടക്കുന്ന ADIPEC ഒക്ടോബർ 5 വരെ നീണ്ട് നിൽക്കും.

Source: WAM.
Source: WAM.

ദിനവും രാവിലെ 10 മണിമുതൽ വൈകീട്ട് 6 മണിവരെയാണ് (ഒക്ടോബർ 5-ന് രാവിലെ 10 മുതൽ വൈകീട്ട് 5 വരെ) ഈ എക്സിബിഷൻ നടക്കുന്നത്. ആഗോളതലത്തിലെ ഓയിൽ, ഗ്യാസ് വ്യവസായ മേഖലയിൽ തൊഴിലെടുക്കുന്ന ഒന്നരലക്ഷത്തിലധികം പേർ ഈ കോൺഫറൻസിൽ പങ്കെടുക്കുന്നതാണ്.

WAM