ഒമാൻ: അമീറത് – ബൗഷർ റോഡ് ഭാഗികമായി തുറന്ന് കൊടുത്തു

GCC News

അമീറത് – ബൗഷർ റോഡ് ഭാഗികമായി ഗതാഗതത്തിനായി തുറന്ന് കൊടുത്തതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. 2023 ഒക്ടോബർ 2-നാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്.

അമീറത് വിലായത്തിൽ നിന്ന് ബൗഷർ വിലായത്തിലേക്കുള്ള ദിശയിൽ രണ്ട് ലേനുകളാണ് ഗതാഗതത്തിനായി തുറന്ന് കൊടുത്തിരിക്കുന്നത്. ദിനവും റോഡിൽ തിരക്ക് അനുഭവപ്പെടുന്ന രാവിലെ 5 മണിമുതൽ രാവിലെ 9 മണിവരെയുള്ള സമയത്താണ് ഈ റോഡിൽ ഭാഗികമായി ഗതാഗതം അനുവദിക്കുന്നത്.

ട്രാഫിക് ബ്ലോക്ക് ഒഴിവാകുന്നതിനായാണ് ഈ നടപടി. ഈ മേഖലയിൽ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ ഇതുവഴി സഞ്ചരിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചിട്ടുണ്ട്.

Cover Image: Muscat Municipality.