ഖത്തർ: എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ ഉദ്ഘാടന ചടങ്ങിൽ യു എ ഇ പ്രസിഡണ്ട് പങ്കെടുത്തു

UAE

2023 ഒക്ടോബർ 2-ന് നടന്ന എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ ഉദ്ഘാടന ചടങ്ങിൽ യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പങ്കെടുത്തു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഖത്തർ അമീർ H.H. ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയാണ് എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ ഉദ്ഘാടനം ചെയ്തത്.

Source: WAM.

യു എ ഇ പ്രസിഡന്റിന് പുറമെ ഉസ്‌ബെക്കിസ്ഥാൻ പ്രസിഡണ്ട് H.E. ഷ്വകത് മിർസിയോയേവ്, ടാൻസാനിയ പ്രസിഡണ്ട് H.E. സാമിയ സുലുഹു ഹസ്സൻ, ജിബൂട്ടി പ്രസിഡണ്ട് H.E. ഇസ്മയിൽ ഒമർ ഗുഎല്ലാഹ്, ഇറാഖ് പ്രധാനമന്ത്രി H.E. മുഹമ്മദ് ഷിയാഅൽ സുഡാനി, യമൻ പ്രധാനമന്ത്രി H.E. ഡോ. മായീൻ അബ്ദുൽമാലിക് സയീദ്, റുവാണ്ട പ്രധാനമന്ത്രി H.E. എഡ്‌വേഡ്‌ ന്ഗിറിന്റെ തുടങ്ങിയവർ എക്സ്പോ 2023 ദോഹ ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുത്തിരുന്നു.

Source: WAM.

ഖത്തർ ദേശീയ ഗാനത്തിന്റെ ആലാപനത്തോടെയാണ് ഉദ്ഘാടന ചടങ്ങുകളിൾക്ക് തുടക്കമായത്. തുടർന്ന് വേദിയിൽ ‘എ ഗ്രീൻ ഖത്തർ’ എന്ന പേരിലുള്ള ഒരു ഹൃസ്വചിത്രം പ്രദർശിപ്പിച്ചു.

Source: WAM.

ഉദ്‌ഘാടനത്തിന് ശേഷം യു എ ഇ പ്രസിഡണ്ട്, ഖത്തർ അമീർ, മറ്റു രാജ്യതലവന്മാർ എന്നിവർ എക്സ്പോയുടെ ഭാഗമായുള്ള വിവിധ പവലിയനുകളിലൂടെ പര്യടനം നടത്തി.

Source: WAM.

യു എ ഇ, ഒമാൻ, സൗദി അറേബ്യ, ഖത്തർ, കുവൈറ്റ്, ജി സി സി, തുർക്കി, ഇറ്റലി തുടങ്ങിയ രാജ്യങ്ങളുടെ പവലിയനുകൾ ഇവർ സന്ദർശിച്ചു.

Source: WAM.

‘പൈതൃകത്തിന്റെ പരിപാലനം’ എന്ന ആശയം ഉൾക്കൊണ്ടാണ് എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ വേദിയിലെ യു എ ഇ പവലിയൻ ഒരുക്കിയിരിക്കുന്നത്. ഈ പവലിയൻ യു എ ഇയുടെ കാർഷിക പൈതൃകം, അതിന്റെ ചരിത്രം, ഭൂതം, ഭാവി എന്നിവ സന്ദർശകർക്ക് മുൻപിൽ അവതരിപ്പിക്കുന്നു.

ആധുനിക കര്‍ഷകവൃത്തി, സാങ്കേതികവിദ്യകൾ, നൂതനആശയങ്ങൾ, പരിസ്ഥിതി അവബോധം, സുസ്ഥിരത എന്നീ വിഷയങ്ങൾ അടിസ്ഥാനമാക്കിയാണ് എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ ഒരുക്കിയിരിക്കുന്നത്.

179 ദിവസം നീണ്ട് നിൽക്കുന്ന എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ അൽ ബിദ്ദ പാർക്കിൽ വെച്ചാണ് നടത്തുന്നത്. 2023 ഒക്ടോബർ 2 മുതൽ 2024 മാർച്ച് 28 വരെയാണ് എക്സ്പോ 2023 ദോഹ സംഘടിപ്പിക്കുന്നത്.

ഏതാണ്ട് 1.7 മില്യൺ സ്‌ക്വയർ മീറ്ററോളം ഹരിതവിശാലതയോടെയാണ് എക്സ്പോ വേദി ഒരുക്കിയിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ഹരിത മേൽക്കൂര എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് എക്സ്പോ 2023 ദോഹ പ്രദർശനത്തിന്റെ പ്രധാന കെട്ടിടം ഏതാനം ദിവസങ്ങൾക്ക് മുൻപ് സ്വന്തമാക്കിയിരുന്നു.

WAM