2023 നവംബർ 19, ഞായറാഴ്ച മുതൽ ഒരു പുതിയ മെട്രോലിങ്ക് റൂട്ട് ആരംഭിക്കുമെന്ന് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിച്ചു. 2023 നവംബർ 17-നാണ് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ ഇക്കാര്യം അറിയിച്ചത്.
M138 എന്ന ഈ പുതിയ മെട്രോലിങ്ക് റൂട്ട് മ്ഷെയറെബ് സ്റ്റേഷനിൽ നിന്നാണ് പ്രവർത്തിക്കുന്നത്. സൂഖ് വാഖിഫ്, കോർണിഷ്, ബാങ്ക് സ്ട്രീറ്റ് എന്നിവിടങ്ങളിലൂടെയാണ് ഈ മെട്രോലിങ്ക് ബസ് റൂട്ട് കടന്ന് പോകുന്നത്.
ഈ റൂട്ടിന്റെ സർവീസ് വ്യക്തമാക്കുന്നതിനായുള്ള ഒരു മാപ്പ് ദോഹ മെട്രോ അധികൃതർ പങ്ക് വെച്ചിട്ടുണ്ട്.