ഒമാൻ നാഷണൽ ഡേ: നവംബർ 18-ന് ഏതാനം മേഖലകളിൽ പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തിയതായി ROP

Oman

രാജ്യത്തിന്റെ അമ്പത്തിമൂന്നാമത് ദേശീയ ദിനത്തിന്റെ ഭാഗമായി ഏതാനം മേഖലകളിൽ 2023 നവംബർ 18-ന് പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തിയതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു. 2023 നവംബർ 17-നാണ് ROP ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം 2023 നവംബർ 18, ശനിയാഴ്ച്ച ഹിസ്ൻ അൽ ഷുമുഖ് അൽ അമീർ മുതൽ അൽ ദാഖിലിയ ഗവർണറേറ്റിലെ ആദം എയർബേസ് വരെയുള്ള റോഡിന് ഇരുവശത്തും പാർക്കിംഗ് നിരോധിച്ചിട്ടുണ്ടെന്ന് ROP വ്യക്തമാക്കിയിട്ടുണ്ട്.

ആദം എയർബേസിലെ മിലിറ്ററി പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന നാഷണൽ ഡേ മിലിറ്ററി പരേഡിൽ ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് പങ്കെടുക്കുന്ന സാഹചര്യത്തിലാണിത്.