ഒമാൻ: വിനോദസഞ്ചാര കേന്ദ്രങ്ങൾ പ്രമേയമാക്കിയ സ്റ്റാമ്പുകൾ പുറത്തിറക്കി

featured Oman

രാജ്യത്തെ മനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ പ്രമേയമാക്കി കൊണ്ട് ഒമാൻ പോസ്റ്റ് പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി. ബെർലിൻ ഇന്റർനാഷണൽ ടൂറിസം എക്സിബിഷൻ വേദിയിൽ വെച്ചാണ് ഒമാൻ പോസ്റ്റ് ഈ സ്റ്റാമ്പുകൾ പുറത്തിറക്കിയത്.

ബെർലിൻ ഇന്റർനാഷണൽ ടൂറിസം എക്സിബിഷൻ വേദിയിലെ ഒമാൻ പവലിയനിൽ വെച്ച് മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം ഡയറക്ടർ ജനറൽ ഹൈതം മുഹമ്മദ് അൽ ഗസ്സാനിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് ഈ സ്റ്റാമ്പുകൾ പുറത്തിറക്കിയത്.

Source: @OMcollectibles.

ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ നിന്നുള്ള പ്രധാനപ്പെട്ടതും മനോഹരമായതുമായ വിനോദസഞ്ചാരകേന്ദ്രങ്ങളാണ് ഈ സ്റ്റാമ്പുകളിൽ ഇടം പിടിച്ചത്.

Source: @OMcollectibles.

‘എക്സ്പീരിയൻസ് ഒമാൻ’ എന്ന ആശയത്തിലുള്ള ഈ ശ്രേണിയിൽ ആറ് സ്റ്റാമ്പുകളാണ് ഒമാൻ പോസ്റ്റ് പുറത്തിറക്കിയിരിക്കുന്നത്.

Source: @OMcollectibles.

എംപ്റ്റി ക്വാർട്ടർ മരുഭൂമി, മഹൗത് വിലായത്തിലെ ബാർ അൽ ഹക്‌മാൻ ഉപദ്വീപ്, ഖുറിയത് വിലായത്തിലെ ബർജ് അൽ സീറ ടവർ, സലാല വിലായത്തിലെ ഐൻ കുർ വെള്ളച്ചാട്ടം, അൽ ഹംറ വിലായത്തിലെ മിസ്ഫാത് അൽ അബ്രിയീൻ ടൂറിസ്റ്റ് വില്ലേജ്, ശർബതാത് ബീച്ച് എന്നിവിടങ്ങളാണ് ഈ സ്റ്റാമ്പുകളിൽ ചിത്രീകരിച്ചിരിക്കുന്നത്.