സൗദി: ഗുരുതരമായ റോഡപകടങ്ങൾക്കിടയാക്കുന്ന വ്യക്തികൾക്ക് തടവും, പിഴയും ശിക്ഷയായി ലഭിക്കും

featured Saudi Arabia

രാജ്യത്ത് ഗുരുതരമായ റോഡപകടങ്ങൾക്കിടയാക്കുന്ന വ്യക്തികൾക്ക് തടവും, പിഴയും ശിക്ഷയായി ലഭിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. 2023 നവംബർ 15-നാണ് സൗദി പബ്ലിക് പ്രോസിക്യൂഷൻ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

സൗദി അറേബ്യയിൽ മരണം, പൂർണ്ണമായ അംഗവൈകല്യം എന്നിവയ്ക്കിടയാക്കുന്ന ഗുരുതര റോഡപകടങ്ങളിലേക്ക് നയിക്കുന്ന ഡ്രൈവർമാർക്ക് പരമാവധി നാല് വർഷം വരെ തടവും, രണ്ട് ലക്ഷം റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കുന്നതാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ട്രാഫിക് നിയമങ്ങൾ മറികടക്കുന്നത് മൂലവും, അശ്രദ്ധമായ ഡ്രൈവിംഗ് ശൈലികൾ മൂലവും ഉണ്ടാകുന്ന ട്രാഫിക് അപകടങ്ങൾ രാജ്യത്ത് നിയമലംഘനമായി കണക്കാക്കുമെന്നും, ഇതിന് ഇടയാക്കുന്ന ഡ്രൈവർമാർക്ക് ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്നും പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.