‘കാർടിയർ, ഇസ്ലാമിക് ഇൻസ്പിറേഷൻ ആൻഡ് മോഡേൺ ഡിസൈൻ’ എന്ന പ്രദർശനം 2023 നവംബർ 16 മുതൽ ലൂവർ അബുദാബിയിൽ ആരംഭിച്ചു.
കാർടിയറുടെ ജനപ്രിയ രൂപകല്പനകളിൽ ഇസ്ലാമിക കല ചെലുത്തിയിട്ടുള്ള സ്വാധീനം എടുത്ത് കാട്ടുന്നതാണ് ഈ പ്രദർശനം. ഈ പ്രദർശനം 2024 മാർച്ച് 24 വരെ നീണ്ട് നിൽക്കും.
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭഘട്ടം മുതൽ ഇതുവരെ യൂറോപ്യൻ കലാമേഖലകളിൽ ഇസ്ലാമിക കലാപാരമ്പര്യം ചെലുത്തിയിട്ടുള്ള സ്വാധീനം ഈ പ്രദർശനത്തിലൂടെ വിശകലനം ചെയ്യുന്നു. ലൂവർ അബുദാബി, മുസീ ദു ലൂവർ, ഫ്രാൻസ് മ്യൂസിയംസ്, മൈസോൻ കാർട്ടിയ എന്നിവർ സംയുക്തമായാണ് ഈ പ്രദർശനം ഒരുക്കിയിരിക്കുന്നത്.