അബുദാബിയിൽ മാർച്ച് 30, തിങ്കളാഴ്ച്ച മുതൽ 3 ആഴ്ച്ചത്തേക്ക് മവാഖിഫ് പാർക്കിങ്ങ് സൗജന്യമാക്കിയതായി ഡിപ്പാർട്ടമെന്റ് ഓഫ് മുൻസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട് (DMT) അറിയിച്ചു. ആവശ്യമെങ്കിൽ ഈ കാലാവധി നീട്ടാനും സാധ്യതയുണ്ട്.
ഈ കാലയളവിൽ അബുദാബിയിൽ പാർക്കിങ്ങ് ഫീസ് നൽകാതെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കും. സമൂഹ മാധ്യമങ്ങളിലൂടെയാണ് DMT ഈ തീരുമാനം അറിയിച്ചത്. നിലവിലെ കൊറോണാ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് പല മേഖലകളിലും അനുഭവപ്പെടുന്ന സാമ്പത്തിക മാന്ദ്യത്തിൽ സമൂഹത്തിനു ആശ്വാസമേകാനായി യു എ ഇ കൈക്കൊള്ളുന്ന നിരവധി പദ്ധതികളുടെ ഭാഗമായാണ് ഈ തീരുമാനം.