യു എ ഇ: ഇരുപത്തിമൂന്നാമത് ദുബായ് മാരത്തൺ 2024 ജനുവരി 7-ന്

GCC News

ഇരുപത്തിമൂന്നാമത് ദുബായ് മാരത്തൺ 2024 ജനുവരി 7, ഞായറാഴ്ച്ച നടക്കും. ദുബായ് സ്പോർട്സ് കൗൺസിലിന്റെ പിന്തുണയോടെയാണ് ദുബായ് മാരത്തൺ സംഘടിപ്പിക്കുന്നത്.

2024 ജനുവരി 7, ഞായറാഴ്ച്ച രാവിലെ 6 മണിമുതൽ ഉച്ചയ്ക്ക് 1 മണിവരെയാണ് ദുബായ് മാരത്തൺ സംഘടിപ്പിക്കുന്നത്. മിഡിൽ ഈസ്റ്റിലെ ആദ്യത്തേതും ഏറ്റവും പഴക്കമുള്ളതുമായ മാരത്തൺ മത്സരമാണ് ദുബായ് മാരത്തൺ.