യു എ ഇ: ഒരു മരണം; 102 പേർക്ക് കൂടി COVID-19

GCC News

യു എ ഇയിൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് ചികിത്സായിലിരുന്ന ഒരാൾ മരണമടഞ്ഞതായി മാർച്ച് 29, ഞായറാഴ്ച്ച ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതുതായി 102 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കൊറോണാ വൈറസ് ബാധിതരുടെ എണ്ണം 570 ആയി.

യു എ ഇയിൽ COVID-19 നെ തുടർന്ന് ചികിത്സയിൽ ഉണ്ടായിരുന്ന 47-കാരിയായ ഒരു അറബ് വനിതയാണ് മരിച്ചത്. ഇവർക്ക് ആരോഗ്യ സംബന്ധമായ മറ്റു പ്രശ്നങ്ങൾ കൂടി ഉണ്ടായിരുന്നതായി മന്ത്രാലയം കൂട്ടിച്ചേർത്തു.

ഞായറാഴ്ച്ച പുറത്തു വിട്ട കൊറോണാ ബാധിതരുടെ എണ്ണത്തിൽ നിലവിൽ റോയഗമുള്ളവരുമായി സമ്പർക്കത്തിൽ ഏർപെട്ടവരും വിദേശത്തു നിന്ന് വന്നവരും ഉണ്ട്. ഇതിൽ കൃത്യമായ ക്വാറന്റീൻ നിർദ്ദേശങ്ങൾ അനുസരിക്കാത്തത് മൂലം രോഗബാധയുണ്ടായ കേസുകളും ഉണ്ടെന്ന് മന്ത്രാലയം അറിയിച്ചു. 30 ഇന്ത്യാക്കാരടക്കം വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരുടെയല്ലാം ആരോഗ്യസ്ഥിതി തൃപ്തികരമാണ്.

രോഗബാധയെത്തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന 3 പേർ കൂടി സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 2 ഇന്ത്യക്കാരും, ഒരു ഫിലിപ്പീൻസ് പൗരനുമാണ് രോഗം ഭേദമായത്. ഇതോടെ രാജ്യത്ത് COVID-19 മുക്തരായവരുടെ എണ്ണം 58 ആയി.