ഇസ്റാഅ് മിഅ്റാജ് സ്മരണയുമായി ബന്ധപ്പെട്ട് 2024 ഫെബ്രുവരി 8, വ്യാഴാഴ്ച്ച രാജ്യത്ത് പൊതു അവധിയായിരിക്കുമെന്ന് കുവൈറ്റ് സിവിൽ സർവീസ് കമ്മീഷൻ അറിയിച്ചു. 2024 ജനുവരി 15-നാണ് കുവൈറ്റ് അധികൃതർ ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം 2024 ഫെബ്രുവരി 8-ന് കുവൈറ്റിലെ സർക്കാർ ഓഫീസുകൾ, മന്ത്രാലയങ്ങൾ, പൊതു മേഖലാ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധിയായിരിക്കും.
അവധിയ്ക്ക് ശേഷം ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനം 2024 ഫെബ്രുവരി 11, ഞായറാഴ്ച്ച മുതൽ പുനരാരംഭിക്കുന്നതാണ്.