ബഹ്റൈൻ ഹൗസിങ്ങ് ആൻഡ് അർബൻ പ്ലാനിംഗ് മിനിസ്റ്റർ അംന ബിൻത് അഹ്മദ് അൽ റുമൈഹി ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ H.E. വിനോദ് കുര്യൻ ജേക്കബുമായി കൂടിക്കാഴ്ച്ച നടത്തി. 2024 മെയ് 20-ന് ബഹ്റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ബഹ്റൈൻ, ഇന്ത്യ എന്നീ രാജ്യങ്ങൾ പുലർത്തുന്ന ശക്തമായ ബന്ധങ്ങൾ, വിവിധ മേഖലകളിലെ സഹകരണം എന്നിവ മന്ത്രി പ്രത്യേകം ചൂണ്ടിക്കാട്ടി. വിവിധ മേഖലകളിലെ സഹകരണം കൂടുതൽ ശക്തമാകുന്നതായും അവർ എടുത്ത് പറഞ്ഞു.
ബഹ്റൈനുമായുള്ള ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നതിനായി ഇന്ത്യ അത്യന്തം ഉത്സുകരാണെന്ന് ഇന്ത്യൻ അംബാസഡർ അറിയിച്ചു.
Cover Image: Bahrain News Agency.