ദുബായ്: രണ്ടാമത് മൗണ്ടൻ ബൈക്ക് റേസ് ഒക്ടോബർ 15-ന്

GCC News

രണ്ടാമത് മൗണ്ടൻ ബൈക്ക് റേസ് 2023 ഒക്ടോബർ 15, ഞായറാഴ്ച സംഘടിപ്പിക്കുമെന്ന് ദുബായ് സ്പോർട്സ് കൗൺസിൽ (DSC) അറിയിച്ചു. 2023 ഒക്ടോബർ 13-ന് ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

ദുബായ് മുനിസിപ്പാലിറ്റിയുമായി ചേർന്നാണ് DSC ഈ റേസ് സംഘടിപ്പിക്കുന്നത്. അൽ ഖവാനീജിലെ മുഷ്‌രിഫ് പാർക്ക് മൗണ്ടൻ ബൈക്ക് ട്രാക്കിലാണ് ഈ റേസ് സംഘടിപ്പിക്കുന്നത്.

Source: Dubai Media Office.

ഈ റേസിൽ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരാർത്ഥികൾ പങ്കെടുക്കുക. 18 കിലോമീറ്റർ ദൈർഘ്യമുള്ള കമ്യൂണിറ്റി കാറ്റഗറി, 37 കിലോമീറ്റർ ദൈർഘ്യമുള്ള അമച്വർ കാറ്റഗറി, 56 കിലോമീറ്റർ ദൈർഘ്യമുള്ള പ്രൊഫഷണൽ കാറ്റഗറി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് ഈ റേസ് നടത്തുന്നത്.

Source: Dubai Media Office.

ഏതാണ്ട് എഴുപത്തിനായിരത്തിലധികം മരങ്ങൾ നിറഞ്ഞ ഒരു കാട്ടിലൂടെയാണ് ഈ മൗണ്ടൻ ബൈക്ക് ട്രാക്ക് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം നടന്ന മൗണ്ടൻ ബൈക്ക് റേസിന്റെ പ്രഥമ പതിപ്പിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 350 പേരാണ് പങ്കെടുത്തത്.

Cover Image: Dubai Media Office.