സൗദി അറേബ്യ: ജൂൺ 20 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

GCC News

രാജ്യത്തിൻറെ വിവിധ മേഖലകളിൽ 2026 ജൂൺ 20, ശനിയാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2026 ജൂൺ 14-നാണ് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം ഈ അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം 2026 ജൂൺ 14 മുതൽ ജൂൺ 20 വരെ സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഈ ആഴ്ച മുഴുവൻ തെക്കുപടിഞ്ഞാറൻ സൗദി അറേബ്യയിൽ ഇടിയോട് കൂടിയ മഴ തുടരാനിടയുണ്ട്.

ജസാൻ, അസീർ, അൽ ബാഹ, മക്ക മേഖലകളിൽ ഈ കാലയളവിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.