ഹിജ്‌റ പുതുവർഷം: ഒമാനിൽ 2026 ജൂൺ 18-ന് പൊതു അവധി പ്രഖ്യാപിച്ചു

GCC News

ഹിജ്‌റ പുതുവർഷപ്പിറവിയുമായി ബന്ധപ്പെട്ട് 2026 ജൂൺ 18, വ്യാഴാഴ്ച ഒമാനിൽ പൊതു, സ്വകാര്യ മേഖലകളിൽ അവധി പ്രഖ്യാപിച്ചു. 2026 ജൂൺ 15-നാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഹിജ്‌റ പുതുവർഷ അവധിയ്ക്ക് ശേഷം 2026 ജൂൺ 19, വെള്ളിയാഴ്ച, ജൂൺ 20, ശനിയാഴ്ച എന്നീ ദിനങ്ങളിൽ വാരാന്ത്യ അവധിയായതിനാൽ ഒമാനിൽ മൂന്ന് ദിവസം തുടർച്ചയായി അവധി ലഭിക്കുന്നതാണ്.

മുഹറം 1 2026 ജൂൺ 16-നായിരിക്കുമെന്ന് ഒമാൻ അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.