പൊതുമാപ്പ്: ഇന്ത്യൻ കോൺസുലേറ്റ് ഹെൽപ്‌ഡെസ്‌ക് നവംബർ 2, 3 തീയതികളിൽ പ്രവർത്തിക്കില്ല

GCC News

യു എ ഇ പ്രഖ്യാപിച്ചിട്ടുളള പൊതുമാപ്പ് പദ്ധതി ഉപയോഗപ്പെടുത്തുന്നവർക്കായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് നടത്തുന്ന ഹെൽപ്‌ഡെസ്‌ക് 2024 നവംബർ 2, 3 തീയതികളിൽ പ്രവർത്തിക്കില്ല. നവംബർ 1-നാണ് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ഇക്കാര്യം അറിയിച്ചത്.

സാങ്കേതിക കാരണങ്ങൾ കൊണ്ടാണ് നവംബർ 2, 3 തീയതികളിൽ ഈ ഹെൽപ്‌ഡെസ്‌കിന്റെ പ്രവർത്തനം തടസപ്പെടുന്നതെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്കായി യു എ ഇ പ്രഖ്യാപിച്ചിട്ടുളള രണ്ട് മാസത്തെ പൊതുമാപ്പ് പദ്ധതിയുടെ കാലാവധി 2024 ഡിസംബർ 31 വരെ നീട്ടിയിരുന്നു.