ദുബായ്: നവംബർ 24-ന് ഏതാനം റോഡുകളിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് RTA

featured UAE

2024 നവംബർ 24, ഞായറാഴ്ച എമിറേറ്റിലെ ഏതാനം റോഡുകളിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

നവംബർ 24-ന് നടക്കാനിരിക്കുന്ന ദുബായ് റൺ 2024 പരിപാടികളുമായി ബന്ധപ്പെട്ടാണ് ഈ താത്കാലിക ഗതാഗത നിയന്ത്രണം. പുലർച്ചെ 3:30 മുതൽ രാവിലെ 10:30 വരെയാണ് ഈ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.

ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന റോഡുകളിലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്:

  • ഷെയ്ഖ് സായിദ് റോഡിൽ ട്രേഡ് സെന്റർ റൌണ്ട്എബൗട്ട് മുതൽ സെക്കന്റ് ബ്രിഡ്ജ് വരെ.
  • അൽ സുകൂക് സ്ട്രീറ്റിൽ ഷെയ്ഖ് സായിദ് റോഡിനും, അൽ ബൗർസ സ്ട്രീറ്റിനും ഇടയിൽ.
  • ലോവർ ഫിനാൻഷ്യൽ സെന്റർ റോഡിൽ ഷെയ്ഖ് സായിദ് റോഡിനും, അൽ ഖൈൽ റോഡിനും ഇടയിൽ.
  • ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബുലവാർഡിൽ വൺവേ ഏർപ്പെടുത്തുന്നതാണ്.

മേൽപ്പറഞ്ഞ റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്ന കാലയളവിൽ പകരമായി താഴെ പറയുന്ന റോഡുകൾ ഉപയോഗപ്പെടുത്താമെന്ന് RTA അറിയിച്ചിട്ടുണ്ട്:

  • സബീൽ പാലസ് സ്ട്രീറ്റ്.
  • അൽ ഖൈൽ റോഡ്.
  • അൽ മുസ്താഖ്ബാൽ റോഡ്.
  • ഫിനാൻഷ്യൽ സെന്റർ റോഡ് (അപ്പർ ലെവൽ)
  • അൽ വാസിൽ റോഡ്.