ഖത്തർ: വാരാന്ത്യത്തിൽ ശക്തമായ കാറ്റിന് സാധ്യത

GCC News

വാരാന്ത്യത്തിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2024 ഡിസംബർ 5-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം 2024 ഡിസംബർ 6, വെള്ളിയാഴ്ച, ഡിസംബർ 7, ശനിയാഴ്ച എന്നീ ദിനങ്ങളിൽ ഖത്തറിൽ ശക്തമായ കാറ്റ് അനുഭവപ്പെടുന്നതിന് സാധ്യതയുണ്ട്.

ഡിസംബർ 6-ന് മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിനും, അന്തരീക്ഷത്തിൽ കാഴ്ച മറയുന്നതിനും സാധ്യതയുണ്ട്. വടക്കുപടിഞ്ഞാറൻ ദിശയിൽ അഞ്ച് മുതൽ പതിനഞ്ച് നോട്ട് വരെ വേഗതയിൽ കാറ്റ് അനുഭവപ്പെടാനിടയുണ്ടെന്നും കടലിൽ നാല് മുതൽ ഏഴ് അടിവരെ ഉയരത്തിലുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

ഡിസംബർ 7-ന് വടക്കുപടിഞ്ഞാറൻ ദിശയിൽ എട്ട് മുതൽ പതിനെട്ട് നോട്ട് വരെ വേഗതയിൽ കാറ്റ് അനുഭവപ്പെടാനിടയുണ്ടെന്നും, ഇത് ചില സമയങ്ങളിൽ ഇരുപത്താറ് നോട്ട് വരെ ആകാനിടയുണ്ടെന്നും കടലിൽ അഞ്ച് മുതൽ ഏഴ് അടിവരെ (ചിലസമയങ്ങളിൽ ഒമ്പത് അടിവരെ) ഉയരത്തിലുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.