യു എ ഇ: ‘ദുബായ് വാക്’ പദ്ധതിയ്ക്ക് അംഗീകാരം നൽകി

featured GCC News

‘ദുബായ് വാക്’ പദ്ധതിയ്ക്ക് യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

കാൽനടയാത്രികരെ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ‘ദുബായ് വാക്’ പദ്ധതിയ്ക്ക് രൂപം നൽകിയിരിക്കുന്നത്. പൊതുജനങ്ങൾക്കിടയിൽ ആരോഗ്യപരമായ ജീവിതശൈലികൾ പ്രോത്സാഹിപ്പിക്കുന്നതും ഈ പദ്ധതിയുടെ ലക്ഷ്യങ്ങളിലൊന്നാണ്.

Source: Dubai Media Office.

ഈ പദ്ധതിയുടെ ഭാഗമായി 2040-ഓടെ എമിറേറ്റിൽ ആകെ 6500-ലധികം കിലോമീറ്റർ നടപ്പാതകളുടെ ശൃംഖല ഒരുക്കുന്നതാണ്. ഇതിൽ 3300 കിലോമീറ്റർ പുതിയ നടപ്പാതകളുടെ നിർമ്മാണവും, നിലവിലുള്ള 2300 കിലോമീറ്റർ നടപ്പാതകളുടെ വികസനവും ഉൾപ്പെടുന്നു.

Source: Dubai Media Office.

2040-നു ശേഷം അധികമായി 900 കിലോമീറ്റർ നടപ്പാതകൾ നിർമ്മിക്കുന്നതിനും ഈ പദ്ധതി ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായി കാൽനടയാത്രികർക്കുള്ള പുതിയ 110 പാലങ്ങളും, അണ്ടർപാസുകളും നിർമ്മിക്കുന്നതാണ്.

Source: Dubai Media Office.

ഈ പദ്ധതിയുടെ ആദ്യ ഘട്ടം 2025-2027 വരെ ആയിരിക്കും. ഇതിന്റെ ഭാഗമായി അൽ റാസ്‌ ഹിസ്റ്റോറിക്കൽ റൂട്ട്, ദി ഫ്യുചർ ലൂപ്പ് എന്നിവ ഉൾപ്പടെ 17 കിലോമീറ്റർ നടപ്പാതകൾ നിർമ്മിക്കുന്നതാണ്. സീനിക് വാക് വേ, സിറ്റി കണക്ടിവിറ്റി വാക് വേ, കമ്മ്യൂണിറ്റി വാക് വേ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത രീതികളിലുള്ള നടപ്പാതകളാണ് ഈ പദ്ധതിയുടെ ഭാഗമായി ഒരുക്കുന്നത്.

Cover Image: Dubai Media Office.