മുപ്പതാമത് ദുബായ് ഇന്റർനാഷണൽ ഫാർമസ്യൂട്ടിക്കൽ ആൻഡ് ടെക്നോളജീസ് കോൺഫറൻസ് ആൻഡ് എക്സിബിഷൻ (DUPHAT 2025) സമാപിച്ചു. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
DUPHAT 2025 concludes its 30th edition with deals valued at AED 9.35 billion in direct and indirect trade deals over the past three days. pic.twitter.com/8BNLfNJBVs
— Dubai Media Office (@DXBMediaOffice) January 10, 2025
2025 ജനുവരി 7-നാണ് ‘DUPHAT 2025’ ആരംഭിച്ചത്. മൂന്ന് ദിവസം നീണ്ട് നിന്ന മുപ്പതാമത് ദുബായ് ഇന്റർനാഷണൽ ഫാർമസ്യൂട്ടിക്കൽ ആൻഡ് ടെക്നോളജീസ് കോൺഫറൻസ് ആൻഡ് എക്സിബിഷൻ 2025 ജനുവരി 9-ന് സമാപിച്ചു.
ആഗോള തലത്തിലുള്ള ഫാർമസ്യൂട്ടിക്കൽ മേഖലയിലെ മുൻനിര നിർമ്മാതാക്കളും, വിതരണക്കാരും ഈ സമ്മേളനത്തിലും, പ്രദർശനത്തിലും പങ്കെടുത്തു. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ച് സംഘടിപ്പിച്ച ഈ പരിപാടിയിൽ ആകെ 9.35 ബില്യൺ ദിർഹം മൂല്യമുള്ള വാണിജ്യ ഇടപാടുകൾ നടന്നതായി അധികൃതർ വ്യക്തമാക്കി.
Cover Image: Dubai Media Office.