മുപ്പത്തൊന്നാമത്‌ ദുബായ് ഇന്റർനാഷണൽ ബോട്ട് ഷോ ഫെബ്രുവരി 19-ന് ആരംഭിക്കും

UAE

മുപ്പത്തൊന്നാമത്‌ ദുബായ് ഇന്റർനാഷണൽ ബോട്ട് ഷോ 2025 ഫെബ്രുവരി 19-ന് ആരംഭിക്കും. 2025 ജനുവരി 23-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

2025 ഫെബ്രുവരി 19 മുതൽ ഫെബ്രുവരി 23 വരെയാണ് ഇത്തവണത്തെ ദുബായ് ഇന്റർനാഷണൽ ബോട്ട് ഷോ സംഘടിപ്പിക്കുന്നത്.

Source: Dubai Media Office.

ദുബായ് ഹാർബറിൽ വെച്ച് നടക്കുന്ന ഇത്തവണത്തെ ദുബായ് ഇന്റർനാഷണൽ ബോട്ട് ഷോയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരത്തോളം ബ്രാൻഡുകൾ, ഇരുന്നൂറിൽ പരം ബോട്ടുകൾ എന്നിവ പങ്കെടുക്കുന്നതാണ്. ദുബായ് വേൾഡ് ട്രേഡ് സെന്ററാണ് ഈ മേള സംഘടിപ്പിക്കുന്നത്.