ദുബായ്: പതിനേഴാമത് എമിറേറ്റ്സ് എയർലൈൻ ഫെസ്റ്റിവൽ ഓഫ് ലിറ്ററേച്ചർ ആരംഭിച്ചു

UAE

പതിനേഴാമത് എമിറേറ്റ്സ് എയർലൈൻ ഫെസ്റ്റിവൽ ഓഫ് ലിറ്ററേച്ചർ ആരംഭിച്ചു. 2025 ജനുവരി 29-നാണ് ദുബായിൽ ഈ മേള ആരംഭിച്ചത്.

ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി ചെയർപേഴ്സൺ H.H. ഷെയ്‌ഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പതിനേഴാമത് എമിറേറ്റ്സ് എയർലൈൻ ഫെസ്റ്റിവൽ ഓഫ് ലിറ്ററേച്ചർ സന്ദർശിച്ചു.

Source: Dubai Media Office.

വിഭിന്നമായ പശ്ചാത്തലങ്ങളിൽ നിന്നുള്ള ആശയങ്ങൾ, കാഴ്ചപ്പാടുകൾ, വ്യക്തികൾ എന്നിവരെ കൂട്ടിയിണക്കുന്നതിനായി ദുബായ് മുന്നോട്ട് വെക്കുന്ന നയത്തിന് അടിവരയിടുന്നതാണ് എമിറേറ്റ്സ് എയർലൈൻ ഫെസ്റ്റിവൽ ഓഫ് ലിറ്ററേച്ചർ എന്ന് ഷെയ്‌ഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ചൂണ്ടിക്കാട്ടി.

ഇന്റർകോണ്ടിനെന്റൽ ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ വെച്ചാണ് എമിറേറ്റ്സ് എയർലൈൻ ഫെസ്റ്റിവൽ ഓഫ് ലിറ്ററേച്ചർ നടക്കുന്നത്. 2025 ജനുവരി 29 മുതൽ ഫെബ്രുവരി 3 വരെയാണ് പതിനേഴാമത് എമിറേറ്റ്സ് എയർലൈൻ ഫെസ്റ്റിവൽ ഓഫ് ലിറ്ററേച്ചർ സംഘടിപ്പിക്കുന്നത്.