ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഖത്തർ അമീർ H.H. ഷെയ്ഖ് തമിം ബിൻ ഹമദ് അൽ താനി ഇന്ത്യയിലെത്തി. 2025 ഫെബ്രുവരി 17-നാണ് അദ്ദേഹം ന്യൂ ഡൽഹിയിലെത്തിയത്.
HH the Amir Arrives in New Delhi , on a state visit to the Republic of India #QNA https://t.co/pjrJ5QlRtq pic.twitter.com/O1NMyDZVN3
— Qatar News Agency (@QNAEnglish) February 17, 2025
ന്യൂ ഡൽഹിയിലെ പാലം വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സ്വാഗതം ചെയ്‌തു.

ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ, ഇന്ത്യയിലെ ഖത്തർ അംബാസഡർ H.E. മുഹമ്മദ് ബിൻ ഹസ്സൻ അൽ ജാബിർ, ഖത്തറിലെ ഇന്ത്യൻ അംബാസഡർ ശ്രീ. വിപുൽ തുടങ്ങിയവരും വിമാനത്താവളത്തിലെത്തിയിരുന്നു.

ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഖത്തർ പ്രധാനമന്ത്രിയും, വിദേശകാര്യ മന്ത്രിയുമായ H.E. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്‌മാൻ ബിൻ ജാസിം അൽ താനിയും, ഒരു ഔദ്യോഗിക പ്രതിനിധിസംഘവും ഖത്തർ അമീറിനെ അനുഗമിക്കുന്നുണ്ട്.
Cover Image: Qatar News Agency.