അബുദാബിയിൽ നിന്ന് രണ്ട് ഇന്ത്യൻ നഗരങ്ങളിലേക്ക് വിമാന സർവീസ് ആരംഭിച്ചതായി ആകാശ എയർ അറിയിച്ചു. അബുദാബിയിൽ നിന്ന് ബാംഗ്ലൂർ, അഹമ്മദാബാദ് എന്നീ ഇന്ത്യൻ നഗരങ്ങളിലേക്കും തിരികെയുമാണ് ആകാശ എയർ പുതിയതായി സർവീസുകൾ ആരംഭിച്ചിരിക്കുന്നത്.
Our first international flight from Bengaluru to Abu Dhabi marks the beginning of an exciting new journey. Yet another step towards delivering the Akasa experience with enhanced connectivity to the UAE. Now fly non-stop between Mumbai, Bengaluru, Ahmedabad and Abu Dhabi.… pic.twitter.com/vbq6RsXbUD
— Akasa Air (@AkasaAir) March 1, 2025
ഇതിന്റെ ഭാഗമായുള്ള ആദ്യ വിമാനം 2025 മാർച്ച് 1-ന് ബാംഗ്ലൂരിലെ കെംപെഗൗഡ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് അബുദാബിയിലേക്ക് സർവീസ് നടത്തി. ഇത്തിഹാദ് എയർവേസുമായി ചേർന്ന് കോഡ്ഷെയർ അടിസ്ഥാനത്തിലാണ് ആകാശ എയർ ഈ സർവീസുകൾ നടത്തുന്നത്.
കഴിഞ്ഞ ജൂലൈ മാസത്തിൽ അബുദാബിയിൽ നിന്ന് മുംബയിലേക്കും തിരികെയും ആകാശ എയർ സർവീസ് ആരംഭിച്ചിരുന്നു. ഇതോടെ മുംബൈ, ബാംഗ്ലൂർ, അഹമ്മദാബാദ് എന്നീ മൂന്ന് ഇന്ത്യൻ നഗരങ്ങളിൽ നിന്ന് അബുദാബിയിലേക്ക് ആകാശ എയർ പ്രതിവാരം ആകെ 21 സർവീസുകൾ നടത്തുന്നുണ്ട്.
Cover Image: Akasa Air.