ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസിന്റെ ക്രിയേറ്റീവ് വിഭാഗമായ ബ്രാൻഡ് ദുബായ് റമദാൻ പാചക ഗൈഡിന്റെ ആറാം പതിപ്പ് പുറത്തിറക്കി. 2025 മാർച്ച് 10-നാണ് ബ്രാൻഡ് ദുബായ് ഇക്കാര്യം അറിയിച്ചത്.
Brand Dubai, the creative arm of the Government of Dubai Media Office, launches the sixth edition of the ‘Ramadan Recipes Guide’, featuring 40 original recipes created in collaboration with some of Dubai’s most celebrated chefs, cafes and restaurants.https://t.co/60Mhw7F6sg… pic.twitter.com/n5GEExtsJQ
— Brand Dubai (@BrandDubai) March 9, 2025
40 ഒറിജിനൽ പാചകക്കുറിപ്പുകൾ ഉൾക്കൊള്ളുന്നതാണ് ഇത്തവണത്തെ റമദാൻ പാചക ഗൈഡ്. ‘പ്രൗഡലി ഫ്രം ദുബായ്’ നെറ്റ്വർക്കിൽ പങ്കാളികളായ ദുബായ് ആസ്ഥാനമായുള്ള ഷെഫുകളുമായും റെസ്റ്റോറന്റുകളുമായും കഫേകളുമായും സഹകരിച്ചാണ് ബ്രാൻഡ് ദുബായ് ഈ ഗൈഡ് പുറത്തിറക്കിയിരിക്കുന്നത്.
റമദാൻ ഇൻ ദുബായ് പ്രചാരണപരിപാടിയുടെ ഭാഗമായാണ് റമദാൻ പാചക ഗൈഡ് തയ്യാറാക്കിയിരിക്കുന്നത്. ഈ റമദാൻ പാചക ഗൈഡിന്റെ ഇംഗ്ളീഷ് പതിപ്പ് https://branddubai.ae/Ramadan_Recipes_2025.pdf എന്ന വിലാസത്തിൽ പി ഡി എഫ് (PDF) രൂപത്തിൽ ലഭ്യമാണ്.
WAM