കുവൈറ്റ്: 11 പേർക്ക് കൂടി COVID-19

GCC News

11 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം മാർച്ച് 20, വെള്ളിയാഴ്ച്ച അറിയിച്ചു. ഇതോടെ രാജ്യത്തു കൊറോണാ വൈറസ് ബാധിച്ചവരുടെ എണ്ണം 159 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ബ്രിട്ടണിൽ നിന്ന് മടങ്ങിയെത്തിയ 9 കുവൈറ്റ് പൗരന്മാരും, സ്വിറ്റസർലണ്ടിൽ നിന്നും തിരികെയെത്തിയ ഒരു കുവൈറ്റ് പൗരനും, ബ്രിട്ടണിൽ നിന്ന് മടങ്ങിയെത്തിയ ഒരു ലബനീസ് പൗരനും ഉൾപ്പെടുന്നു. നിലവിൽ രാജ്യത്ത് കൊറോണാ വൈറസ് ബാധിച്ച് 137 പേർ ചികിത്‌സയിൽ തുടരുന്നുണ്ട്. ഇതിൽ 5 പേര് തീവ്ര പരിചരണ വിഭാഗത്തിലാണ്. 22 പേർക്ക് ഇതുവരെ രോഗം ഭേദമായതായി കണ്ടെത്തിയിട്ടുണ്ട്.