കുവൈറ്റ്: പൊതു മേഖലയിലെ ഈദ് അവധി ദിനങ്ങൾ സംബന്ധിച്ച അറിയിപ്പ്

GCC News

രാജ്യത്തെ പൊതു മേഖലയിലെ ഈ വർഷത്തെ ഈദ് അവധി ദിനങ്ങൾ സംബന്ധിച്ച് കുവൈറ്റ് അധികൃതർ അറിയിപ്പ് പുറത്തിറക്കി. 2025 മാർച്ച് 13-നാണ് കുവൈറ്റ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

മാർച്ച് 13-ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.

ഈ തീരുമാന പ്രകാരം കുവൈറ്റിലെ പൊതു മേഖലയിൽ ഈ വർഷത്തെ ഈദ് അവധി ദിനങ്ങൾ താഴെ പറയുന്ന പ്രകാരമായിരിക്കും:

  • 2025 മാർച്ച് 30, ഞായറാഴ്ച ഈദുൽ ഫിത്ർ വരുന്ന സാഹചര്യത്തിൽ കുവൈറ്റിലെ മന്ത്രാലയങ്ങൾ, സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് മൂന്ന് ദിവസത്തെ അവധിയായിരിക്കും. ഈ സാഹചര്യത്തിൽ അവധിയ്ക്ക് ശേഷം പൊതു മേഖലയിലെ പ്രവർത്തനങ്ങൾ 2025 ഏപ്രിൽ 2, ബുധനാഴ്ച പുനരാരംഭിക്കുന്നതാണ്.
  • എന്നാൽ 2025 മാർച്ച് 31, തിങ്കളാഴ്ച ഈദുൽ ഫിത്ർ വരുന്ന സാഹചര്യത്തിൽ കുവൈറ്റിലെ മന്ത്രാലയങ്ങൾ, സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് അഞ്ച് ദിവസത്തെ അവധി ഉണ്ടായിരിക്കുന്നതാണ്. ഈ സാഹചര്യത്തിൽ അവധിയ്ക്ക് ശേഷം പൊതു മേഖലയിലെ പ്രവർത്തനങ്ങൾ 2025 ഏപ്രിൽ 6, ഞായറാഴ്ച പുനരാരംഭിക്കുന്നതാണ്.