പൊതുഇടങ്ങളിൽ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള വാഹനങ്ങളുടെ ഉടമകൾക്ക് SMSലൂടെ മുന്നറിയിപ്പുമായി ദുബായ് മുൻസിപ്പാലിറ്റി

GCC News

പൊതുഇടങ്ങളുടെ ഭംഗിയും വൃത്തിയും കാത്തു സൂക്ഷിക്കുന്നതിന്റെ ഭാഗമായും, പട്ടണവാസികളുടെ വാഹനങ്ങൾ സുരക്ഷിതമായി പാർക്ക്ചെയ്യാനുള്ള അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായും പൊതുഇടങ്ങളിൽ വൃത്തിഹീനമായി വാഹനങ്ങളെ ഉപേക്ഷിക്കപ്പെട്ട നിലയിൽ പാർക്ക് ചെയ്തു പോകുന്ന ഉടമകൾക്ക് SMSലൂടെ മുന്നറിയിപ്പു നൽകാനൊരുങ്ങി ദുബായ് മുൻസിപ്പാലിറ്റി. ഇത്തരം വാഹനങ്ങൾ സമയബന്ധിതമായി നീക്കം ചെയ്യുന്നതിനും, മനഃപൂർവം അല്ലാതെയും, വാഹന ഉടമകളുടെ അറിവോടെയല്ലാതെയും ഇങ്ങിനെ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള വാഹനങ്ങൾക്കെതിരെയുള്ള പിഴ നടപടികളെ ചൊല്ലിയുള്ള തർക്കങ്ങൾ വാഹന ഉടമകളെ വാഹനം ഉപേക്ഷിക്കപ്പെട്ട നിലയിൽ ആണെന്ന് അറിയിക്കുന്നതിലൂടെ ഒഴിവാക്കുക എന്നതുമാണ് ഈ നീക്കത്തിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്.

ദുബായ് മുൻസിപ്പാലിറ്റി തങ്ങളുടെ ട്വിറ്ററിലൂടെയാണ് ഈ വിവരം അറിയിച്ചത്.

നിലവിൽ ഇത്തരം ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള വാഹനങ്ങൾ ഒരു നിശ്ചിത ദിവസത്തിനകം നീക്കം ചെയ്യണം എന്ന് അറിയിച്ചുകൊണ്ടുള്ള ഒരു സ്റ്റിക്കർ വാഹനങ്ങളിൽ പതിക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഈ നടപടി വാഹനഉടമകൾ അറിഞ്ഞുകൊള്ളണം എന്നില്ല എന്നതിനാലാണ് പുതിയ പരിഷ്‌കാരം. ഉടമയ്ക്ക് ഇത്തരം സ്റ്റിക്കർ പതിക്കുന്നതിനോട് കൂടി തന്നെ ഫോൺ വഴി സന്ദേശം അയയ്ക്കുന്നതിലൂടെ ഈ നടപടികളെ ചൊല്ലിയുള്ള തർക്കങ്ങൾ ഒഴിവാക്കാനും, ഉടമകൾക്ക് വാഹനങ്ങളെ വേഗം നീക്കം ചെയ്യുന്നതിനും അവസരം ലഭിക്കും.