റമദാൻ ഇൻ ദുബായ്: പ്രധാന തെരുവുകളിൽ ദീപാലങ്കാരങ്ങൾ ഒരുക്കുന്നു

GCC News

റമദാൻ ഇൻ ദുബായ് പ്രചാരണ പരിപാടിയുടെ ഭാഗമായി ദുബായിയിലെ പ്രധാന തെരുവുകളിൽ ദീപാലങ്കാരങ്ങൾ ഒരുക്കുന്നു.

ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റിയുമായി (RTA) സഹകരിച്ച് കൊണ്ട് ബ്രാൻഡ് ദുബായിയാണ് ഇത് നടപ്പിലാക്കുന്നത്.

Source: Dubai Media Office.

ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ‘അൻവാർ ദുബായ്’ എന്ന സംരംഭത്തിന്റെ ഭാഗമായി എമിറേറ്റിലെ പ്രധാന തെരുവുകളിൽ ദീപാലങ്കാരകാഴ്ചകൾ ഒരുക്കുന്നതാണ്.

Source: Dubai Media Office.

ദുബായ് മുനിസിപ്പാലിറ്റി, വാസിൽ പ്രോപ്പർടീസ്, ദുബായ് ഹോൾഡിങ്, ദുബായ് ഡിപ്പാർട്മെന്റ് ഓഫ് ഇക്കോണമി ആൻഡ് ടൂറിസം, എമാർ തുടങ്ങിയ പൊതു, സ്വകാര്യ സ്ഥാപനങ്ങൾ ഇതിൽ പങ്കാളികളാകുന്നതാണ്.

Source: Dubai Media Office.
Source: Dubai Media Office.

ഇതിന്റെ ഭാഗമായി ജുമേയ്‌റ സ്ട്രീറ്റ്, അൽ ഖവാനീജ് സ്ട്രീറ്റ്, സാബിത് പാലസ് സ്ട്രീറ്റ് തുടങ്ങിയ തെരുവുകളിൽ വർണ്ണവിളക്കുകളും, അലങ്കാരങ്ങളും ഒരുക്കുന്നതാണ്.