ദുബായ്: അൽ ഖൈൽ മെട്രോ സ്റ്റേഷന്റെ പേര് അൽ ഫർദാൻ എക്സ്ചേഞ്ച് മെട്രോ സ്റ്റേഷൻ എന്ന് മാറ്റുന്നതായി RTA

GCC News

അൽ ഖൈൽ മെട്രോ സ്റ്റേഷന്റെ പേര് അൽ ഫർദാൻ എക്സ്ചേഞ്ച് മെട്രോ സ്റ്റേഷൻ എന്ന് മാറ്റുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2025 മാർച്ച് 18-നാണ് RTA ഇത് സംബന്ധിച്ച ഒരു അറിയിപ്പ് പുറത്തിറക്കിയത്.

അൽ ഖൈൽ മെട്രോ സ്റ്റേഷൻ പുനര്‍നാമകരണം ചെയ്യുന്നതിനുള്ള അനുമതി അൽ ഫർദാൻ എക്സ്ചേഞ്ചിന് നൽകിയതായി RTA അറിയിച്ചു.

Source: Dubai RTA.

ദുബായ് മെട്രോയുടെ റെഡ് ലൈനിൽ ഷെയ്ഖ് സായിദ് റോഡ് 4, 5 ഇന്റർസെക്ഷനുകൾക്കിടയിലായാണ് അൽ ഖൈൽ മെട്രോ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്.

2025 ഏപ്രിൽ മുതൽ ജൂൺ അവസാനം വരെയുള്ള കാലയളവിൽ അൽ ഫർദാൻ എക്സ്ചേഞ്ച് മെട്രോ സ്റ്റേഷൻ എന്ന പുതിയ പേര് സംബന്ധിച്ച് ഔട്ഡോർ സൈൻബോർഡുകൾ, ഇലക്ട്രോണിക് സംവിധാനങ്ങൾ, ആപ്പുകൾ ഉൾപ്പടെയുള്ള സ്മാർട്ട് സംവിധാനങ്ങൾ, മെട്രോയ്ക്കകത്തുള്ള അറിയിപ്പ് മുതലായവയിൽ മാറ്റങ്ങൾ വരുത്തുമെന്ന് RTA വ്യക്തമാക്കിയിട്ടുണ്ട്.

Source: Dubai Media Office.

ദുബായിലെ പ്രധാന ഇടങ്ങളുമായി ബന്ധപ്പെടുത്തി വാണിജ്യ ബ്രാൻഡുകൾക്ക് തങ്ങളുടെ പേരുകൾ ഉപയോഗിക്കാൻ അവസരം നൽകുന്ന നയത്തിന്റെ ഭാഗമായാണ് RTA-യുടെ ഈ തീരുമാനം.