യു എ ഇയിലെ ഇന്ത്യൻ സമൂഹത്തിനായി ഏപ്രിൽ 13, തിങ്കളാഴ്ച്ച മുതൽ ടെലി മെഡിസിൻ സേവനങ്ങൾ ആരംഭിച്ചതായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. രാവിലെ 9 മുതൽ വൈകീട്ട് 6 വരെ ഈ സംവിധാനത്തിലൂടെ ആരോഗ്യ സംബന്ധമായ സംശയങ്ങൾക്ക് ഡോക്ടർമാർ മറുപടികൾ നൽകുന്നതായിരിക്കും. കൗൺസിലിംഗ് സേവനങ്ങളും ലഭ്യമാണ്.
054 3090 571, 054 3090 572 എന്നീ നമ്പറുകളിലാണ് ഇന്ത്യൻ കോൺസുലേറ്റിന്റെ ടെലി മെഡിസിൻ സേവനങ്ങൾ ലഭ്യമാകുക.
ഇന്ന് രാവിലെ 9 മണിമുതൽ ഈ ഹെല്പ് ലൈൻ നമ്പറുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നതെന്നും, വിളിക്കുന്നവർക്ക് സേവനങ്ങൾക്കായി ദീർഘനേരം കാത്തിരിക്കേണ്ടിവരുന്നതിനാൽ ജനങ്ങളുടെ സഹകരണം അഭ്യർത്ഥിക്കുന്നു എന്നും അല്പം മുൻപ് കോൺസുലേറ്റ് ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.