ഈദുൽ ഫിത്ർ അവധിദിനങ്ങളിൽ 6.39 ദശലക്ഷം യാത്രികർ എമിറേറ്റിലെ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2025 ഏപ്രിൽ 2-നാണ് RTA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
بثقتكم، نواصل تحقيق الأرقام القياسية!
— RTA (@rta_dubai) April 2, 2025
خلال عيد الفطر 2025، 6.39 ملايين راكب وسائل النقل الجماعي ومركبات الأجرة والتنقل المشترك في دبي، من مترو وترام إلى الحافلات ووسائل النقل البحري. في #هيئة_الطرق_و_المواصلات، نحرص على أن تكون رحلاتكم دائماً سلسة وآمنة.
شكراً لاختياركم لنا،… pic.twitter.com/qx9TmiVH1o
ദുബായ് മെട്രോ, ദുബായ് ട്രാം, ബസ്, അബ്ര, ഫെറി, വാട്ടർ ടാക്സി, വാട്ടർ ബസ്, ദുബായ് ടാക്സി, മറ്റു ഫ്രാൻഞ്ചൈസി ടാക്സി സംവിധാനങ്ങൾ തുടങ്ങിയ എല്ലാ പൊതുഗതാഗത സംവിധാനങ്ങളുടെയും ആകെയുള്ള കണക്കുകൾ പ്രകാരമാണിത്. ഈ കണക്കുകൾ പ്രകാരം ഇത്തവണത്തെ ഈദുൽ ഫിത്ർ അവധിദിനങ്ങളിൽ (2025 മാർച്ച് 30 മുതൽ ഏപ്രിൽ 1 വരെ) ആകെ 6.39 ദശലക്ഷം യാത്രികർ തങ്ങളുടെ യാത്രകൾക്കായി ദുബായിലെ ഇത്തരം പൊതുഗതാഗത സംവിധാനങ്ങൾ പ്രയോജപ്പെടുത്തിയിട്ടുണ്ട്.
2.43 ദശലക്ഷം പേരാണ് ഈദുൽ ഫിത്ർ അവധിദിനങ്ങളിൽ ദുബായ് മെട്രോ സേവനങ്ങൾ ഉപയോഗിച്ചത്. 1.33 ദശലക്ഷം പേർ ബസ് സേവനങ്ങളും, 111,130 പേർ ട്രാം സേവനങ്ങളും, 408,991 പേർ ജലഗതാഗത സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
1.69 ദശലക്ഷം പേർ ടാക്സി സേവനങ്ങൾ പ്രയോജനപ്പെടുത്തിയതായും, 429,616 പേർ ഇ-ഹൈൽ ഉൾപ്പടെയുള്ള ഷെയേർഡ് മൊബിലിറ്റി സംവിധാനങ്ങൾ ഉപയോഗിച്ചതായും RTA അറിയിച്ചു.