ഒരാഴ്ച നീണ്ട് നിൽക്കുന്ന ട്രാഫിക് സുരക്ഷാ പ്രചാരണ പരിപാടിയ്ക്ക് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) തുടക്കമിട്ടു. ജി സി സി ട്രാഫിക് വീക്ക് 2025-ന്റെ ഭാഗമായി നടത്തുന്ന ഈ ട്രാഫിക് സുരക്ഷാ പ്രചാരണ പരിപാടി ഏപ്രിൽ 14-നാണ് ആരംഭിച്ചത്.
تنظم #هيئة_الطرق_و_المواصلات في #دبي مجموعة من الفعاليات التوعوية المتنوعة، بالتزامن مع أسبوع المرور الخليجي الموحد الذي سوف يستمر خلال الفترة (14 – 20 أبريل 2025) تحت شعار "قيادة بدون هاتف"، بالتنسيق مع وزارة الداخلية والقيادة العامة لشرطة دبي، وبالتعاون مع معهد الإمارات… pic.twitter.com/YyqmTWCCAi
— RTA (@rta_dubai) April 14, 2025
2025 ഏപ്രിൽ 14 മുതൽ ഏപ്രിൽ 20 വരെയാണ് ഈ പ്രത്യേക പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നത്. അശ്രദ്ധമായ ഡ്രൈവിംഗ് ശീലങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി ‘ഡ്രൈവിംഗ് വിതൗട്ട് എ ഫോൺ’ എന്ന ആശയത്തിന് പ്രത്യേക ഊന്നൽ നൽകിയാണ് ഈ പരിപാടി നടത്തുന്നത്.
യു എ ഇയിൽ ഉടനീളം റോഡുകളിൽ സുരക്ഷിതമായ ഡ്രൈവിംഗ് ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും, ഏകാഗ്രത കൂടാതെയുള്ള ഡ്രൈവിംഗ് ശീലങ്ങളുടെ അപകടങ്ങൾ ചൂണ്ടിക്കാട്ടുന്നതിനും ഈ പ്രചാരണ പരിപാടി പ്രത്യേകം ഊന്നൽ നൽകുന്നു. ആഭ്യന്തര മന്ത്രാലയം, ദുബായ് പോലീസ് ജനറൽ ഹെഡ് ക്വാർട്ടേഴ്‌സ്, എമിറേറ്റ്സ് ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, മിഷെലിൻ ടയേഴ്‌സ് എന്നിവരുമായി സഹകരിച്ചാണ് RTA ഈ പരിപാടി സംഘടിപ്പിക്കുന്നത്.
ഡ്രൈവ് ചെയ്യുന്നതിനിടയിലുള്ള മൊബൈൽ ഫോൺ ഉപയോഗത്തിന്റെ അപകടങ്ങൾ RTA ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരം ഡ്രൈവിംഗ് ശീലങ്ങൾക്ക് 800 ദിർഹം പിഴ, നാല് ബ്ലാക്ക് പോയിന്റ് എന്നിവ ചുമത്തുന്നതാണ്.
Cover Image: Dubai RTA.