രാജ്യത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും 2025 ഏപ്രിൽ 21, തിങ്കളാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഏപ്രിൽ 17-നാണ് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
#الدفاع_المدني : هطول أمطار رعدية على معظم مناطق المملكة حتى الإثنين المقبل.#الوقاية_أمان pic.twitter.com/aglNd7JYLe
— الدفاع المدني السعودي (@SaudiDCD) April 17, 2025
ഈ അറിയിപ്പ് പ്രകാരം, 2025 ഏപ്രിൽ 21 വരെ സൗദി അറേബ്യയുടെ ഒട്ടുമിക്ക മേഖലകളിലും ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇതോടൊപ്പം മണിക്കൂറിൽ അമ്പത് കിലോമീറ്റർ വരെ വേഗത്തിലുള്ള ശക്തമായ കാറ്റ്, പൊടിക്കാറ്റ്, പെട്ടന്നുള്ള വെള്ളപ്പൊക്കം, ആലിപ്പഴം പൊഴിയൽ, ശക്തമായ തിരമാലകൾ എന്നിവ അനുഭവപ്പെടുന്നതിനും സാധ്യതയുണ്ട്.
മക്ക, ജസാൻ, അസീർ, അൽ ബാഹ, മദീന, ഹൈൽ, അൽ ഖാസിം, ഈസ്റ്റേൺ പ്രൊവിൻസ്, നജ്‌റാൻ തുടങ്ങിയ മേഖലകളിൽ ഈ കാലാവസ്ഥ അനുഭവപ്പെടുന്നതാണ്. ഈ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് സൗദി സിവിൽ ഡിഫെൻസ് അറിയിപ്പ് നൽകിയിട്ടുണ്ട്.
Cover Image: Saudi Press Agency.