രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 2025 മെയ് 11, ഞായറാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി സിവിൽ ഡിഫൻസ് അധികൃതർ അറിയിപ്പ് നൽകി. 2025 മെയ് 8-നാണ് സൗദി സിവിൽ ഡിഫൻസ് ഇക്കാര്യം അറിയിച്ചത്.
#الدفاع_المدني : استمرار هطول الأمطار الرعدية على معظم مناطق المملكة حتى الأحد المقبل.#الوقاية_أمان pic.twitter.com/MnacFWvyPI
— الدفاع المدني السعودي (@SaudiDCD) May 7, 2025
ഈ അറിയിപ്പ് പ്രകാരം, 2025 മെയ് 11 വരെ സൗദി അറേബ്യയുടെ ഒട്ടുമിക്ക മേഖലകളിലും ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മക്ക മേഖലയിൽ ഈ കാലയളവിൽ ശക്തമായ മഴ, പൊടിക്കാറ്റ്, ആലിപ്പഴം പൊഴിയൽ, പെട്ടന്നുള്ള വെള്ളപ്പൊക്കം എന്നിവ അനുഭവപ്പെടുന്നതിന് സാധ്യതയുണ്ട്.
റിയാദ്, ജസാൻ, അസീർ, അൽ ബാഹ, മദീന തുടങ്ങിയ ഇടങ്ങളിൽ ശക്തമായ മഴയ്ക്കും, നജ്‌റാൻ, ഖാസിം എന്നിവിടങ്ങളിൽ സാമാന്യം ഭേദപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്. റിയാദിൽ മഴയ്ക്ക് പുറമെ പെട്ടന്നുള്ള വെള്ളപ്പൊക്കം, പൊടിക്കാറ്റ്, ആലിപ്പഴം പൊഴിയൽ എന്നിവ അനുഭവപ്പെടുന്നതിന് സാധ്യതയുണ്ട്.
വെള്ളപ്പൊക്കസാധ്യതയുള്ള ഇടങ്ങളിൽ നിന്ന് വിട്ട് നിൽക്കാനും, ജലാശയങ്ങളിൽ നീന്താനിറങ്ങരുതെന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Cover Image: Saudi Press Agency.