അബുദാബി: രണ്ട് പ്രധാന ഹൈവേകളിലെ വേഗപരിധിയിൽ മാറ്റം വരുത്താൻ തീരുമാനം

GCC News

എമിറേറ്റിലെ രണ്ട് പ്രധാന ഹൈവേകളിലെ വേഗപരിധിയിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി അബുദാബി മൊബിലിറ്റി സെന്റർ അറിയിച്ചു. 2025 മെയ് 13-നാണ് അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം സ്വെയിഹാൻ റോഡ് (E20), ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇന്റർനാഷണൽ റോഡ് (E11) എന്നിവയിലെ പരമാവധി വേഗപരിധിയിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഈ തീരുമാനം മെയ് 14 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.

  • സ്വെയിഹാൻ റോഡ് (E20) – ഈ റോഡിൽ അബുദാബിയ്ക്കും സ്വെയിഹാനുമിടയിൽ പരമാവധി വേഗപരിധി മണിക്കൂറിൽ 100 കിലോമീറ്റർ എന്ന രീതിയിലേക്ക് കുറയ്ക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. നേരത്തെ ഇത് മണിക്കൂറിൽ 120 കിലോമീറ്റർ ആയിരുന്നു.
  • ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇന്റർനാഷണൽ റോഡ് (E11) – ഈ റോഡിലെ പരമാവധി വേഗപരിധി മണിക്കൂറിൽ 140 കിലോമീറ്റർ എന്ന രീതിയിലേക്ക് കുറയ്ക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. നേരത്തെ ഇത് മണിക്കൂറിൽ 160 കിലോമീറ്റർ ആയിരുന്നു.