യു എ ഇയുടെയും ഇന്ത്യയുടേയും വിദേശകാര്യ മന്ത്രിമാർ പശ്ചിമേഷ്യൻ പ്രദേശങ്ങളിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു

UAE

യു എ ഇ വിദേശകാര്യ മന്ത്രിയും, ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കറും പശ്ചിമേഷ്യൻ പ്രദേശങ്ങളിലെ സമീപകാല സംഭവവികാസങ്ങൾ ഫോൺ സംഭാഷണത്തിൽ ചർച്ച ചെയ്തു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇറാനെതിരായ ഇസ്രായേൽ സൈനിക ആക്രമണത്തെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു. മേഖലയിലെ സംഘർഷം രൂക്ഷമാകുന്നത് തടയുന്നതിനും സംഘർഷം ലഘൂകരിക്കുന്നതിനുമുള്ള ശ്രമങ്ങൾ ശക്തമാക്കുന്നതിനുള്ള വഴികൾ ഇരു മന്ത്രിമാരും അവലോകനം ചെയ്തു.

നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും പ്രാദേശിക, അന്തർദേശീയ സമാധാനവും സുരക്ഷയും പ്രോത്സാഹിപ്പിക്കുന്ന എല്ലാ സംരംഭങ്ങളെയും പിന്തുണയ്ക്കുന്നതിലും സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും പ്രാധാന്യവും ഇരുവരും ഊന്നിപ്പറഞ്ഞു.