ഉയർന്ന വരുമാനമുള്ളവർക്ക് 2028 ജനുവരി മുതൽ വ്യക്തിഗത ആദായ നികുതി ചുമത്താൻ ഒമാൻ തീരുമാനിച്ചു. 2025 ജൂൺ 22-നാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
Royal Decree issued on promulgating the Personal Income Tax Law. The Law shall be enforced on 1 January 2028.https://t.co/TtWCXJplvr pic.twitter.com/as39azpDmn
— Oman News Agency (@ONA_eng) June 22, 2025
ഈ തീരുമാന പ്രകാരം ഒമാനിൽ പ്രതിവർഷം 42000 റിയാലിലധികം വരുമാനമുള്ള വ്യക്തികൾക്ക് 5% നിരക്കിലാണ് ആദായ നികുതി ചുമത്തുന്നത്. ഒമാൻ വിഷൻ 2040-ന്റെ കീഴിൽ വരുന്ന ധനകാര്യ പരിഷ്കരണനയങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്.
ഈ തീരുമാനം 2028 ജനുവരി 1 മുതലാണ് ഒമാനിൽ പ്രാബല്യത്തിൽ വരുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒമാൻ ഭരണാധികാരി H.H. സുൽത്താൻ ഹൈതം ബിൻ താരിഖ് ’56/2025′ എന്ന ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.
42000 റിയാലിലധികം വരുമാനമുള്ള വ്യക്തികൾക്ക് മാത്രമാണ് ഈ തീരുമാനം ബാധകമാകുന്നതെന്നും, ഇതിനാൽ ഈ തീരുമാനത്തിന്റെ പരിധിയിൽ ഒമാനിലെ ഏതാണ്ട് 99 ശതമാനം നിവാസികളും വരുന്നില്ലെന്നും ഒമാൻ ടാക്സ് അതോറിറ്റി ചൂണ്ടിക്കാട്ടിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

