തെരുവ് നാമങ്ങൾ, കെട്ടിട നമ്പറുകൾ മുതലായവ വികലമാക്കുന്നതിനും, മായ്ക്കുന്നതിനുമെതിരെ മസ്കറ്റ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി. 2025 ജൂൺ 23-നാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
إزالة أو تشويه أسماء الشوارع وأرقام المباني يُربك السكان والزوار، ويُعطل وصول سيارات الإسعاف والإطفاء.
— بلدية مسقط (@M_Municipality) June 23, 2025
هذه اللوحات لم توضع عبثًا، بل لتنظيم حياتنا اليومية، فلنحافظ عليها.#بلدية_مسقط#مسقط_بكم_أجمل pic.twitter.com/NXWgAejLwi
“മേൽവിലാസങ്ങൾ സൂചിപ്പിക്കുന്ന അടയാളബോർഡുകൾ ലാഘവത്തോടെ കാണേണ്ടവയല്ല. അവ അലങ്കാരത്തിനായുള്ളവയല്ല”, തെരുവ് നാമങ്ങൾ, കെട്ടിട നമ്പറുകൾ മുതലായവ സൂചിപ്പിക്കുന്ന അടയാളബോർഡുകൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിക്കൊണ്ട് മസ്കറ്റ് മുനിസിപ്പാലിറ്റി വ്യക്തമാക്കി.
ഇത്തരം ബോർഡുകൾ നശിപ്പിക്കുന്നതും, അവയിൽ തിരുത്തുകൾ വരുത്തുന്നതും, മായ്ക്കുന്നതും, വികലമാക്കുന്നതും ഗുരുതരമായ പ്രത്യാഘാതങ്ങൾക്കിടയാക്കുന്ന പ്രവർത്തിയാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി കൂട്ടിച്ചേർത്തു. ഇത്തരം അടയാള ബോർഡുകൾ പൊതു സുരക്ഷയ്ക്ക് ഏറെ പ്രധാനമാണെന്നും, അവ നശിപ്പിക്കുന്നത് നിവാസികൾക്കും, സന്ദർശകർക്കുമിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനിടയാക്കുമെന്നും, അടിയന്തിര സാഹചര്യങ്ങളിൽ സേവനങ്ങൾ നൽകുന്ന ആംബുലൻസുകൾ, ഫയർഎഞ്ചിൻ മുതലായവയുടെ ആഗമനത്തിന് തടസമുണ്ടാക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

